ശബരിമല : കുടുംബാംഗങ്ങളോടൊപ്പം ശബരിമലയിൽ ദർശനത്തിന് പുറപ്പെട്ട കെ പി ശശികല ടീച്ചറും എസ്.പി യതീഷ് ചന്ദ്രയും നേർക്കുനേർ. സന്നിദാനത്ത് നിന്നും തിരിച്ചറങ്ങുന്ന സമയത്തെ ചൊല്ലി എസ്പിയും ടീച്ചറും തമ്മിൽ കൊമ്പുകോർത്തു. ഇതിനിടെ ടീച്ചർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിലെത്തി പൊലീസ് നോട്ടീസ് നൽകി. ദർശനത്തിനു ശേഷം ഉടൻ മലയിറങ്ങണം.ആറു മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് തങ്ങാൻ പാടില്ല,മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് പൊലീസ് മുന്നോട്ട് വച്ചിരിക്കുന്നത്.
ദർശനം കഴിഞ്ഞാൽ പിന്നീട് അവിടെ നിൽക്കാൻ അനുമതി നൽകില്ലെന്നാണ് പൊലീസ് ഉത്തരവ്. ഇതേ ചൊല്ലി ശശികല ടീച്ചറും,പൊലീസ് ഉദ്യോഗസ്ഥരും ഏറെ നേരം ബസിൽ വച്ച് തർക്കമുണ്ടായി.


