പത്തനംതിട്ട : ശബരിമല കർമസമിതി ചെയർ പേഴ്സൺ കെ പി ശശികല ടീച്ചർ ശബരിമലയിലേയ്ക്ക്. കുടുംബാംഗങ്ങളോടൊപ്പം എരുമേലിയിൽ നിന്നാണ് ശശികല ടീച്ചർ ശബരിമലയിലേയ്ക്ക് തിരിച്ചു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തിയ ശശികല ടീച്ചറേയും പട്ടിക ജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി സുധീറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ശബരിമല കർമസമിതിയും,ഹിന്ദു ഐക്യവേദിയും സംസ്ഥാന വ്യാപകമായി ഹർത്താലിനു ആഹ്വാനം ചെയ്തിരുന്നു. കർശന നിർദ്ദേശങ്ങളാണ് ദർശനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്.