പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയുടെ അൽമയ ട്രസ്റ്റിയായി കമാൻഡർ സി.കെ.ഷാജി ചുണ്ടയിൽ തെരഞ്ഞെടുക്കപ്പെട്ടു.
സഭാ മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കൽ കോളേജ് എക്സികുട്ടീവ് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഷാജി. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരും, പ്രസിഡൻസി സ്കൂൾ എക്സികുട്ടീവ് ഡയറക്ടറുമായ ഷാജി ലൈഫ് ഇന്ത്യ എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമാണ്.
മൂവാറ്റുപുഴയിലെ നിരവധി ജീവകാരുണ്യ സാമൂഹിക സംഘടനകളുടെ നിറസാന്നിധ്യമാണ് ഷാജി.
കുടുംബം
വാളകം, ചുണ്ടയിൽ കുരുവിള സാറാമ്മ ദമ്പതികളുടെ മകനാണ് ഷാജി.കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റീനയാണ് ഭാര്യ. ആണ് . ഡോ. റെയ്സ ഷാജി, സേറാ ഷാജി എന്നിവർ മക്കളാണ്. സഹോദരങ്ങൾ: അഡ്വ.സി.കെ.സാജൻ, ഷൈനി തമ്പി


