പത്തനംതിട്ട: സന്നിധാനത്ത് നിന്നും ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്ത 69 പേരെ പത്തനംതിട്ട മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും.
നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നതിനാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത 69 പേരെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഇവരെ ഹാജരാക്കുമ്പോൾ നാമജപവുമായി നിരവധി ഭക്തന്മാരും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും എത്തിയിരുന്നു.


