തിരുവനന്തപുരം: സര്‍ക്കാരിന്റെ വനിത മതിലിനോട് വിയോജിച്ച് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍. വാര്‍ത്താ കുറിപ്പിലാണ് കെസിബിസി ഇക്കാര്യം വ്യക്തമാക്കുന്നത്.
സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല രാഷ്ട്രീയലക്ഷ്യം വച്ചുളള വിഭാഗീയ നീക്കം ഒഴിവാക്കണം . നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


