കൊച്ചി : ശബരിമലയിൽ ഒരു മാദ്ധ്യമപ്രവർത്തകനെയും തടയരുതെന്നും,അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമലയിലെ നിജസ്ഥിതികൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിച്ച് മാദ്ധ്യമങ്ങൾക്ക് മേൽ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിനു തിരിച്ചടിയായി കോടതി വിധി. മാദ്ധ്യമ വിലക്കിനെതിരെ ജനം ടിവി നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.
നേരത്തെ ശബരിമലയിൽ മാദ്ധ്യമങ്ങളെ തടയില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.


