മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധി ച്ച് മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടന്ന
ഗ്രാന്റ് അസംബ്ലി ശ്രദ്ദേയമായി. കുട്ടികളുടെ പരേഡ്, ദേശഭക്തിഗാനാലാപനം എന്നിവ നടന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ജിസാം അഹ്സനി അധ്യക്ഷത വഹിച്ചു. മൗലദ്ദവീല അക്കാദമി പ്രിൻസിപ്പാൾ ശൈഖുന ചെറിയ കോയ അൽ ഖാസിമി പതാക ഉയർത്തി.
മൗലദ്ദവീല അക്കാദമി പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പർ ഇ.എം ഷാജി, പി.ജി പ്രദീപ് കുമാർ, കെ എം അബ്ദുൽ കരീം, പി വി റോയി, കെ എം ബഷീർ, പി എസ് മുഹമ്മദ്, കെ എ രാജൻ, സിംപിൾ സിദ്ധീഖ്, നൗഷാദ് മുളവൂർ, സിറാജുദ്ധീൻ സഅദി, അബ്ദുൽ ഖാദർ എന്നിവർ സംമ്പന്ധിച്ചു. കെ.എം ഫൈസൽ സ്വാഗതവും മുഹമ്മദ് നസീബ് അദനി നന്ദിയും പറഞ്ഞു. ഗ്രാൻറ് അസംബ്ലി യോടനുബന്ധിച്ച് ന്യൂകാസ്റ്റൽ ക്ലബ്ബ് മുളവൂർ പള്ളിപ്പടിയുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.