ചെങ്ങന്നൂര്‍: ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം പിന്നീട് നടത്തും.
♦ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ അവസാന വാക്ക് കണ്ഠരര് മഹേശ്വരരുടേതായിരുന്നു. വാര്‍ദ്ധക്യകാല അവശതകളെ തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ അവസാനിപ്പിച്ചിരുന്നു. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡലപൂജ സമയങ്ങളിലും ശബരിമലയില്‍ എത്തുമായിരുന്നു. ചെറുമകന് മഹേഷ് മോഹനരരാണ് നിലവില്‍ ശബരിമലയിലെ തന്ത്രി.
ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര്മ ഹേശ്വരരുടെ നിര്യാണത്തില്‍ രാഷ്ട്രദീപം ഗ്രൂപ്പ് അനുശോചിച്ചു
♦1927 ജൂലായ് 28നായിരുന്നു കണ്ഠരര് മഹേശ്വരരുടെ ജനനം. അച്ഛനില്‍ നിന്ന് മന്ത്രാക്ഷരങ്ങള്‍ സ്വായത്തമാക്കി. അച്ഛന്റെ മരണശേഷം ഗുരുക്കന്മാരെ വീട്ടില്‍ വരുത്തി സംസ്കൃതവും വേദങ്ങളും മറ്റും പഠിച്ചു. കുടുംബത്തിലെ പതിവനുസരിച്ചു പന്ത്രണ്ടാം വയസില്‍ ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ആദ്യ പൂജ നടത്തി. കേരളത്തിനകത്തും പുറത്തുമായി മഹേശ്വരര് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ തന്ത്രിയായിരുന്നു. വിദേശത്തും പ്രതിഷ്ഠാകര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്.
♦ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: കണ്ഠര് മോഹനര്, മല്ലിക (ഫെഡറല്‍ ബാങ്ക്, പേരൂര്‍ക്കട), ദേവിക. മരുമക്കള്‍: എം.എസ്.രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരന് നമ്പൂതിരി.