ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേയില്ല. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും ജനുവരി 22ന് പരിഗണിക്കും.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറില്‍ ഹര്‍ജി പരിശോധിച്ചത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരും ബെഞ്ചില്‍ അംഗമായിരുന്നു.
പുനപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ ശബരിമലയില്‍ ഈ മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരും. നിലവിലെ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരം ശബരിമലയില്‍ യുവതി പ്രവേശനം നടപ്പിലാക്കാന്‍ കഴിയില്ല. പഴയ ഉത്തരവ് പുതിയ തീരുമാനത്തോടെ സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി ഇപ്പോള്‍. ഇതോടെ ശബരിമലയില്‍ ഈ മണ്ഡലകാലം സമാധാനപരമായിരിക്കും.