ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രഥമ ശിഷ്യനും ആര്‍ട് ഓഫ് ലിവിംഗ് ഇന്റ്റര്‍നേഷണല്‍ ഡയറക്ടറുമായ സ്വാമി സദ്യോജാതയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് മൗനത്തിന്റെ ആഘോഷം സെപ്തംബര്‍ 24 മുതല്‍ 27 വരെ ഋഷികേശിലെ ആര്‍ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ നടക്കും. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ജീവനകലയുടെ ആഗോള പ്രചാരണത്തിനും പരിശീലന നിയന്ത്രണത്തിനുമായി തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സ്വാമിജി ജാപ്പാനില്നിന്നും ഇന്ത്യയിലെത്തുന്നത് ആദ്യം ഋഷികേശിലായിരിക്കും. സ്വാമി സദ്യോജാതയുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഈ സ്പെഷ്യല്‍ പ്രോഗ്രാമില്‍ നേരത്തെ ഹാപ്പിനെസ്സ് പ്രോഗ്രാം ,യെസ് പ്ലസ് ,YLTP , ലിവിംഗ് വെല്‍ തുടങ്ങിയ ഏതെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിവര്‍ക്ക് മാത്രമായിരിക്കുംപ്രവേശനം .
പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കേദാര്‍നാഥ് ,ബദരീനാഥ് ,ജോഷിമഠം തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് തീര്ത്ഥാടനസ്വകര്യവുമൊരുക്കിയിട്ടുണ്ട് . . യാത്ര ,താമസസൗകര്യം തുടങ്ങിയവമുന്കൂട്ടി ഒരുക്കേണ്ടതിനാല്‍ കേരളത്തില്‍നിന്നും ബാംഗളൂരില്‍ നിന്നും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മലയാളികള്‍ ആര്‍ട് ഓഫ് ലിവിംഗ് ഋഷികേശ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡി മോഹനനുമായിഎത്രയുംവേഗം ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിക്കുന്നു 9447347575