ബെംഗളൂരു:ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിയുടെ ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍ക്ക് തുടക്കമായി .ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ നിറസാന്നിദ്ധ്യത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് ബെംഗളൂരു ആശ്രമത്തില്‍ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു. കേരളത്തിലെ പ്രമുഖ ആര്‍ട് ഓഫ് ലിവിംഗ് ആശ്രമങ്ങളിലും ഒരേ സമയം പൂജകള്‍ നടക്കും .
തിന്മയുടെ മേല്‍ നന്മ ! ഇതാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജി നല്കുന്ന നവരാത്രി സന്ദേശം.
പൂജ ,ഹോമം ,സത്സംഗ് ,ധ്യാനം ,പ്രസാദവിതരണം, സര്‍വ്വോപരി ഒന്‍പത് ദിവസങ്ങളിലും ഗുരുദേവിന്റെ സാമീപ്യവും അനുഗ്രവും എന്നിവയാല്‍ സമൃദ്ധമായ ആഘോഷപരിപാടിയാണ് ആശ്രമത്തില്നടക്കുന്നത് .മന്ത്രപൂരിതമായ ആത്മീയാന്തരീക്ഷത്തിലേക്ക് ഭാരതത്തിലും വിദേശരാജ്യങ്ങളിലുമുള്ള പതിനായിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നതായി ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന മീഡിയ കോര്‍ഡിനേറ്റര്‍ ദിവാകരന് ചോമ്പാല അറിയിച്ചു.


