പിറവം : പിറവം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ എത്തിയ പൊലിസ് സംഘത്തിന് മുന്നില്‍ വിശ്വാസികളുടെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ പൊലിസ് പിന്‍വാങ്ങി. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികളുടെ പ്രതിഛേധത്തെ തുടര്‍ന്നാണ് പൊലിസിന്റെ പിന്മാറ്റം.
പള്ളിമേടയ്ക്ക് മുകളില്‍ കയറിയാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. ഇവരില്‍ ചിലര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. സംഘര്‍ഷ ഭീതിയില്‍ സ്ഥലത്ത് വന്‍ പൊലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയുമായി യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം തുടരുകയാണ്. ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവില്‍ പള്ളിക്കകത്തുണ്ട്.
വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ചെറുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പള്ളി വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തോഡോക്സ് സഭ ആവശ്യപ്പെട്ടിരുന്നു. പള്ളിയുടെ അവകാശം പൂര്‍ണമായും വിട്ടുകിട്ടണമെന്നാണ് ആവശ്യം. അതേസമയം പള്ളിയും സ്വത്തുക്കളും ഓര്‍ത്തോഡോക്സ് സഭയെ ഏല്‍പ്പിച്ച് ഇറങ്ങണം എന്നൊരുത്തരവില്ലെന്ന നിലപാടിലാണ് യാക്കോബായസഭ. എറണാകുളം ജില്ലാ കലക്ടര്‍ വിളിച്ചയോഗത്തിലാണ് ഇരുവിഭാഗവും നിലപാട് അറിയിച്ചത്. പിറവത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ക്കശമാക്കിയ പശ്ചാത്തലത്തിലാണ് കലക്ടര്‍ കഴിഞ്ഞദിവസം
ഇരുവിഭാഗങ്ങളുടെയും യോഗം വിളിച്ചത്.


