തിരുവനന്തപുരം: പ്രത്യാശയുടെയും പ്രതിബന്ധങ്ങള്‍ തുടച്ചു നീക്കിയ മുന്നേറ്റത്തിന്റേയും പ്രതീകമാണ് ഈസ്റ്ററെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപരനെ സനേഹിക്കുകയും അവരുടെ വേദനയില്‍ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമര്‍പ്പണമാണ് ഈസ്റ്ററിന്റെ യഥാര്‍ത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. സമാധാനവും സന്തോഷവും നിറഞ്ഞ നല്ല നാളുകളെ സ്വപ്നം കാണാന്‍ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റര്‍ ആശംസകളുമായി സാദിഖലി തങ്ങള്‍
ഈസ്റ്റര്‍ ദിനത്തില്‍ ആശംസ പങ്കുവെച്ച് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. പത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രിസ്തീയ സഹോദരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നായിരുന്നു സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കുറിച്ചത്.