ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹര്‍ജി നല്കി. അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയനാണ് പരാതി സമര്‍പ്പിച്ചത്.സുപ്രീം കോടതി വിധി യുക്തിക്ക് നിരക്കാത്തതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമാണെന്ന് റിവ്യു ഹര്‍ജിയില്‍ പറയുന്നു. റിവ്യു ഹര്‍ജിയുടെ ഫലം അറിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കൂ എന്നാണ് ശബരിമല തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരിക്കുന്നത്. എന്‍എസ്എസുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.