സന്നിധാനം : ചിത്തിര ആട്ടതിരുനാള്‍ വിശേഷത്തിനായി ശബരിമല നടതുറന്നു. വൈകുന്നേരം 5 മണിയ്ക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്നാണ് ശ്രീകോവില്‍ നടതുറന്നത്. ശ്രീകോവിലില്‍ വിളക്ക് തെളിയിച്ച ശേഷം തന്ത്രി ഭക്തര്‍ക്ക് പ്രസാദമായ ഭസ്മം നല്കി.
നട തുറന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെയില്ല. നാളെ രാവിലെ 5 ന് ക്ഷേത്ര നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് നെയ്യഭിഷേകം,ഗണപതി ഹോമം ,ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ അയ്യപ്പ സന്നിധിയില്‍ നടക്കും.അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക.


