ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ പ്രതികരണവുമായി മനിതി സംഘം. എല്ലാ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു. ധീര വനിതകളായ കനകദുര്‍ഗയെയും ബിന്ദുവിനെയും അഭിനന്ദിക്കുന്നു. അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്നും മനിതി സംഘം നേതാവ് ശെല്‍വി പറഞ്ഞു. മനിതി എന്താണോ ചെയ്യാന്‍ ആഗ്രഹിച്ചത്, അത് പൂര്‍ത്തിയായി. ഇനി യുവതികള്‍ക്ക് തടസ്സമില്ലാതെ ശബരിമല കയറാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇനി വരുന്ന യുവതികളെയും തടഞ്ഞാല്‍ മല കയറാന്‍ മനിതി സര്‍ക്കാരിന്റെ സുരക്ഷ ആവശ്യപ്പെടുമെന്നും ശെല്‍വി പറഞ്ഞു.

