ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പിലാക്കരുതെന്നും പുനഃപരിശോധനാ ഹര്‍ജിക്കുള്ള സാധ്യതകള്‍ വിലയിരുത്തണമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി. വിധി നടപ്പിലാക്കാന്‍ സാവകാശം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്ഥാവന.
എന്നാല്‍ വിധി വേഗത്തില്‍ തന്നെ നടപ്പിലാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമക്കി. പമ്പ സന്നിധാനം പാതയില്‍ സ്ത്രീ സൌഹൃദ ടോയ്ലറ്റുകള് സ്ഥാപിക്കുമെന്നും. ശബരിമലയില്‍ സുരക്ഷക്കായി വനിതാ പൊലീസുകാരെ നിയമിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം വിധിയില്‍ പുനഃപരിശോധനാ ഹര്‍ജിക്കുള്ള സാധ്യത തേടുമെന്ന ദേവസം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് വിവാദമാ!യി. വിധി പുറത്തുവന്നെങ്കിലും എത്രത്തോളം സ്ത്രീകള്‍ ശബരിമലയില്‍ എത്തും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.