മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ പായസം വിതരണം ചെയ്തു. കച്ചേരിത്താഴത്തും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപവുമാണ് പായസവിതരണം നടത്തിയത്.

കച്ചേരിത്താഴത്ത് നടത്തിയ പായസവിതരണം ബിജെപി കൗണ്‍സിലര്‍ അഡ്വ. പി.പ്രേംചന്ദും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനുസമീപം നടന്ന പായസവിതരണം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ടി.കെ. രാജനും ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.കെ. രമണന്, ബിജെപി, സംഘപരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.


