സിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഈ കാര്യം വ്യക്തമാക്കിയത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാല്‍ ഒന്നിച്ചഭിനയിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജുവുമായി ശത്രുതയില്ലെന്ന് ആവര്‍ത്തിച്ച ദിലീപ് തങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി.