അശമന്നൂരിൽ കായിക മേഖലയിലെ മുന്നേറ്റത്തിന് ഓപ്പൺ സ്റ്റേജ് കൂടി ഉൾപ്പെടുന്ന ഗ്രാമീണ സ്റ്റേഡിയം സജ്ജമാക്കുെമെന്ന് അഡ്വ. എൽദോസ് പി.കുന്നപ്പിള്ളിൽ
എം.എൽ.എ പറഞ്ഞു.
ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 31.73 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭരണ, സാങ്കേതികാനുമതികൾ ലഭ്യമായ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു.
അശമന്നൂർ ഗവ. യു.പി സ്കൂളിന്റെ ഒന്നര ഏക്കർ വരുന്ന സ്ഥലം നവീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡരികിൽ നിന്ന് താഴ്ന്ന പ്രദേശമായതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിനായി മൈതാനത്തിന് ചുറ്റും കാന നിർമ്മിക്കും. ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ഇതിനൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. കായിക താരങ്ങൾക്ക് പരിശീലനം നടത്തുന്നതിനും യുവജന സംഘടനകൾക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഇത്.


