പാലക്കാട്: ഗജവീരന് ചെര്‍പ്പുളശ്ശേരി അയ്യപ്പന് ചരിഞ്ഞു. തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളിപ്പുകളിലും പൂരങ്ങളിലും നിറസ്സാന്നിധ്യമായിരുന്നു. ക്ഷീണത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
രണ്ടാഴ്ചമുന്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ കൂടുതല്‍ ക്ഷീണിതനായ അയ്യപ്പനെ തൃശൂരില്‍നിന്നെത്തിയ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. രാത്രി എട്ടരയോടെ ചരിഞ്ഞു.
54 വയസ്സുള്ള ചെര്‍പ്പുളശ്ശേരി അയ്യപ്പന്, ചെര്‍പ്പുളശ്ശേരി ‘രാജപ്രഭ’ വീട്ടില്‍ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബിഹാറില്‍നിന്ന് കൊല്ലം ഷാജി, കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വര്‍ഷംമുമ്പാണ് ചെര്‍പ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.


