ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധ രൂക്ഷമായി പടരുന്നതിനിടെ മണിപ്പൂര്‍ യുവതിക്കു നേരെ ഡല്‍ഹിയില്‍ വംശീയാധിക്ഷേപം. യുവതിയെ ‘കൊറോണ’ എന്നു വിളിക്കുകയും ഇവരുടെ ശരീരത്തേക്കു തുപ്പുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. . ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ വിജയ് നഗറിലാണു സംഭവം. സ്കൂട്ടറിലെത്തിയ ആളാണ് യാതൊരു പ്രകോപനവും കൂടാതെ യുവതിയോടു അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ ഐപിസി 509-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രതികരിച്ചു. കുറ്റക്കാരനെ എത്രയും വേഗം കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“കൊറോണ’ എന്ന് വിളിച്ച് മണിപ്പൂര്‍ യുവതിയുടെ ദേഹത്ത് തുപ്പി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

