ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍. 22 സാധനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാംപുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് പുറത്തിറക്കി.
ക്യമ്പുകളില്നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങുന്ന സമയം മുതല്‍ ഈ ആനുകൂല്യം ലഭിക്കുമെന്നും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടമെന്നും റവന്യൂമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കിറ്റിലുള്ള സാധനങ്ങള്‍
അരി അഞ്ച് കിലോ,പയര്‍ 500 ഗ്രാം, പരിപ്പ് 500 ഗ്രാം, വെളിച്ചെണ്ണ 500 ഗ്രാം, സാമ്പാര്‍ പൊടി 200 ഗ്രാം, ചില്ലി പൗഡര്‍ 200 ഗ്രാം
മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞപ്പൊടി 50 ഗ്രാം, പഞ്ചസാര 500 ഗ്രാം, വലിയ ഉള്ളി 1 കിലോ, ചെറിയ ഉള്ളി 500 ഗ്രാം, ഉരുളക്കിഴങ്ങ് 1 കിലോ
ബീന്‍സ് 500 ഗ്രാം, ബക്കറ്റ് മീഡിയം സൈസ്, ബാത്തിങ് കപ്പ് 1, സോപ്പ് 1, ടൂത്ത് പേസ്റ്റ് 1, ടൂത്ത് ബ്രഷ് 4, ചീപ്പ് 1, കൈലിമുണ്ട് 1, നൈറ്റി 1, കുട്ടികള്‍ക്കുള്ള വസ്ത്രം 2 ജോഡി


