മൂവാറ്റുപുഴ: എം.എല്‍.എയുടെ ഇടപെടല്‍ തുണയായി. ഐ.എ.വൈ. ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കള്ള കുടിശിഖ തുകയായ 1 .15 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക ഗുണഭോക്താക്കള്‍ക്ക് വിതരണത്തിനായി എറണാകുളം ദാരിദ്ര്യം- ലഘൂകരണ വിഭാഗം പ്രൊജക്ട ഡയറക്ടര്‍ക്ക് കൈമാറി. സര്‍ക്കാര്‍ അനുവദിച്ചു.
ഐ.എ.വൈ ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ മൂവാററുപുഴ, കൂവപ്പടി , ബ്ലോക്കുകളില്ലെ 300 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതമായ 1.15 കോടി രൂപ കുടിശിഖയായിരുന്നു. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോഎബ്രഹാം എം.എല്‍.എ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് കഴിഞ്ഞ മാസം നിവേദനം നല്‍കിയിരുന്നു. ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം 2015-16 സാമ്പത്തീക വര്‍ഷത്തില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭ്യമാകാനുള്ള സര്‍ക്കാര്‍ ധനസഹായമാണ് അനുവദിച്ചത്. ജില്ലയിലെ മൂവാറ്റുപുഴ, കൂവ്വപ്പടി ബ്ലോക്കുകളിലെ 300 കുടുംബങ്ങളാണ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും സംസ്ഥാനസര്‍ക്കാര്‍ വിഹിതമായ 50.000-രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ ദുരിത മനുഭവിക്കുന്നത്. ജില്ലയില്‍ 2015-16 സാമ്പത്തീക വര്‍ഷത്തില്‍ 4000-ത്തോളം വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.
ഐ.എ.വൈ.പദ്ധതി പ്രകാരം ജില്ലയില്‍ 82-ശതമാനം വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് ബ്ലോക്കുകളിലെല്ലാം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം പണം ലഭ്യമായപ്പോള്‍ മൂവാറ്റുപുഴ, കൂവ്വപ്പടി, ബ്ലോക്കിലെ 300- കുടുംബങ്ങള്‍ക്ക് ഇനിയും പണം ലഭ്യമായിട്ടില്ല. ഇവരുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗ്രാമസേവകന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും പണം ലഭിക്കാത്തത് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയാണ് ഗുണഭോക്താവിന് വീട് നിര്‍മിക്കാന്‍ ലഭിക്കുന്നത്. 70000-രൂപ കേന്ദ്ര വിഹിതവും, 50000-രൂപ സംസ്ഥാന വിഹിതവും, 28000-രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും, 32000-രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, 20000-രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും അടക്കം രണ്ട് ലക്ഷം രൂപയാണ് ലഭിക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലുമാണ് ഇവര്‍ക്ക് പണം ലഭിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതായി ഗ്രാമസേവകന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവസാന ഗഡുവായി 50000-രൂപ ലഭിക്കുന്നത്.
എന്നാല്‍ മൂവാറ്റുപുഴ, കൂവ്വപ്പടി, ബ്ലോക്കിലെ 300-കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. പലരും കടം വാങ്ങിയും മറ്റുമാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവസാന ഗഡു പണം ലഭിക്കാത്തത് ദുരിതമായി മാറിയിരിക്കുകയാണ്. മൂവാറ്റുപുഴ ബ്ലോക്കില്‍ 70,75000-രൂപയും, കൂവ്വപ്പടി ബ്ലോക്കില്‍ 54,50000-രൂപയാണ് ലഭിക്കാനുള്ളത്. രണ്ട് വര്‍ഷത്തോളമായി പണത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കയറങ്ങി അലയുകയാണിവര്‍. ഇവരുടെ ദുരിതത്തിന് അറുതി വരുത്തുന്നതിനായി അടിയന്തിരമായി പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രിയ്ക്ക് കത്ത് നല്‍കിയത്. ഈ കത്ത് പരിഗണിച്ചാണ് മന്ത്രി തുക അനുവദിച്ചത്.


