മുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വച്ചായിരുന്നു അന്ത്യം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ പിജി ഡിപ്ലോമ നേടിയതിന് ശേഷമാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് ഭാഷാചിത്രങ്ങള്‍ക്കുവേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നൂറ്റിമുപ്പതോളം സിനിമകള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി.
യവനിക, പടയോട്ടം, പാളങ്ങള്‍, ചാമരം, വെങ്കലം, ഗസല്‍, സല്ലാപം, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തിയത് അദ്ദേഹമായിരുന്നു. നാല് തവണ സംസ്ഥാന പുരസ്കാരത്തിനും അര്‍ഹനായി. ദ്വീപ്, രതിനിര്‍വേദം, ചാമരം, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിനാണ് അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചത്.


