സൂപ്പര്‍സ്റ്റാറിന്റെ കൈക്ക് ശസ്ത്രക്രിയ നടത്തിയതിന് ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തി മോഹന്‍ലാല്‍. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് ശസത്രക്രിയ നടത്തിയ കാര്യം തന്റെ ഫെയ്സ് ബുക്കിലൂടെ അറിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാന്‍ഡേജ് ചുറ്റിയായിരുന്നു മോഹന്‍ലാല്‍ എത്തിയത്. കൈക്ക് പരുക്ക് പറ്റിയതാകാം എന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയും ഉണ്ടായിരുന്നു. എന്നാല്‍ താരം തന്നെയാണ് ആരാധകരുമായി ഈ കാര്യം പങ്കുവച്ചത്.