പത്തനംതിട്ട ആറന്മുളയില് 9 വയസ്സുകാരന് വളര്‍ത്തു നായയുടെ കടിയേറ്റു. നാല്ക്കാലിക്കല് സ്വദേശി സനല്‍ കുമാറിന്റെ മകന് അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്സിന് നല്കി.
കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.
അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പില്‍ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബര്‍ തോട്ടത്തിലെ തൊഴിലാളിയെയും കടിച്ചു.