മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കാടമ്പാറ-കൊള്ളിക്കാട്ട്ശ്ശേരി എസ്.സി. കോളനി നവീകരണത്തിന് തുടക്കമായി . നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, വാര്‍ഡ് മെമ്പര്‍മാരായ ഷാന്റി എബ്രഹാം, ബിന്ദു ബേബി, ബാബു തട്ടാരുകുന്നേല്‍ , മുരളി ശശി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ , എം.പി. ലാല്‍, പോള്‍ പൂമറ്റം എന്നിവര്‍സംസാരിച്ചു
അബേദ്കര് ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എസ്.സി. കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. മാറാടി ഗ്രാമപഞ്ചായത്തിലെ രണ്ട്, 13, വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന കാടമ്പാറ- കൊള്ളിക്കാട്ട്ശ്ശേരി എസ്.സി. കോളനിയിലാണ് കോളനി നിവാസികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഒരു ക്കുന്നതിനായിട്ടാണ് ഫണ്ട് വിനിയോഗിക്കുന്നത്. കോളനിയിലെ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. കോളനിയിലെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കിണറും നവീകരിക്കും. 50.000-ലിറ്റര്‍ സംഭരണ ശേഷിയുള്ള കോണ്‍ഗ്രീറ്റ് ജലസംഭരണി നിര്‍മിക്കും. രണ്ട് വാര്‍ഡുകളിലായി 40-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ച് കുടിവെള്ള കണക്ഷനുകള്‍ നല്‍കും. രണ്ട് വാര്‍ഡുകളിലായി 30- ഓളം വീടുകള്‍ക്ക് കോണ്‍ഗ്രീറ്റ് നടപ്പാത നിര്‍മ്മിച്ച് നല്‍കും. 25-ഓളം വീടുകളുടെ നവീകരണവും നടക്കും. വീടുകളുടെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍, പൂര്‍ണ്ണമായും കേടുപാടുകള്‍ സംഭവിച്ചവ മാറ്റി സ്ഥാപിക്കല്‍, തറ കോണ്‍ ഗ്രീറ്റ് ചെയ്ത് ടൈല്‍ വിരിക്കല്‍ അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെല്ലിനാണ് നിര്‍മ്മാണ ചുമതല. ഒരോ നിര്‍മ്മാണ പ്രവര്‍ത്തികളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും നാല്പത് എസ്.സി കുടുംബങ്ങളുള്ള കോളനികളേയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ എസ്.സി. കോളനികളില്‍ നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങളും നടന്ന് വരികയാണന്നുംഎല്ദോ എബ്രഹാം എം എല്‍ എ പറഞ്ഞു.


