ആലുവയിൽ താമസിക്കുന്ന ഫർഹാൻ – ഷഹനാസ് ദമ്പതികളുടെ മകൻ അബ്ദുല്ല ബിൻ ഫർഹാൻ (3 വയസ്സ്) രക്താർബുദ രോഗ ബാധിതനായി കഴിഞ്ഞ ആറ് മാസമായി ചികിത്സയിലാണ്.
4 കീമോ തെറാപ്പി കഴിഞ്ഞു. ഇനി മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ എത്രയും വേഗം ചെയ്യണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
എന്താണ് മൂലകോശ ദാനം
അതിന് വേണ്ടി ജനിതക സാമ്യമുള്ള രക്തമൂല കോശം (ദാദാക്കളിൽ നിന്ന് രക്തത്തിൽ നിന്ന് മൂലകോശങ്ങളെ വേർതിരിച്ചെടുക്കുന്നു) ലഭിക്കേണ്ടതുണ്ട്. 10000 മുതൽ രണ്ട് ലക്ഷം വരെ ആളുകളുടെ സാംപിൾ പരിശോധന നടത്തിയാലാണ് യോജിക്കുന്ന ഒരാളെ കണ്ടെത്താൻ സാധിക്കുക. അതായത് രണ്ടു ലക്ഷം പേരിൽ ഒരാൾക്കാണ് ഒരു കുഞ്ഞുജീവൻ രക്ഷിക്കാനുള്ള അവസരം ദൈവം സഹായിച്ചാൽ ലഭിക്കുക.
ദാതാവിനെ കണ്ടെത്താനുള്ള ടെസ്റ്റ് വളരെ എളുപ്പമുള്ളതാണ്. അണുവിമുക്തമാക്കിയ പഞ്ഞി ഉൽക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ ആണ് test ചെയ്യുക. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം എടുക്കും HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ. യോജിച്ച ദാതാവിനെ ലഭിച്ചാൽ കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസത്തെ ഓരോ ഇൻജെക്ഷനു ശേഷം (ശരീരത്തിൽ നിന്ന് മൂല കോശങ്ങൾ രക്തത്തിലേക്ക് കൂടുതൽ കലരുന്നതിന് വേണ്ടി) സാധാരണ രക്തദാനം പോലെ രക്തം ശേഖരിക്കുകയും അപ്പോൾ തന്നെ മൂലകോശങ്ങളെ വേർതിരിച്ച് എടുത്തതിന് ശേഷം രക്തം തിരിച്ച് ദാതാവിലേക്ക് തന്നെ നൽകുന്നു. ദാതാവിന് അപ്പോൾ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. ശേഖരിച്ച മൂലകോശം രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ പെട്ടെന്ന് തന്നെ എത്തിക്കുകയും രോഗിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ ഇതാണ് മൂലകോശ ദാനം.
കേരളത്തിൽ തന്നെ അബ്ദുല്ലയെ പോലെ രണ്ട് കുട്ടികൾ കൂടി ദാതാക്കളെ കാത്തിരിക്കുന്നുണ്ട്.
പറയുമ്പോൾ വളരെ ലളിതമാണ് എന്ന് തോന്നാമെങ്കിലും ഈ സർജറിയുടെ ചെലവ് 50 ലക്ഷത്തിൽ അധികമാണ്. പണം സംഘടിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് ഒരു ദാതാവിനെ കണ്ടെത്തുക എന്നുള്ളത്. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് പോലെ മൂലകോശ ദാതാവിനെ കണ്ടെത്താനും ക്യാംപുകൾ നടത്തേണ്ടതുണ്ട്. അബ്ദുല്ല മോനും അത് പോലെ ജീവൻ കാത്തിരിക്കുന്ന മറ്റ് കുഞ്ഞുങ്ങൾക്കും വേണ്ടി പല ഭാഗങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. DATRI എന്ന സന്നദ്ധ സംഘടന വഴിയാണ് ഇതിന്റെ കാര്യങ്ങൾ പുരോഗമിക്കുന്നത്.
അബ്ദുല്ല അടക്കമുള്ള പിഞ്ചോമനകളുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാവാൻ 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാരായ എല്ലാവരും DATRI യുമായി സഹകരിക്കുകയും ദാതാവായി രജിസ്റ്റർ ചെയ്യുകയും ചെയ്യുക.
നാട്ടുകാരും പ്രമുഖ സംഘടനകളും ചേർന്ന് 2018 ജൂലൈ 22 ന് ഞായാറാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ ആലുവ ഗവ:ബോയ്സ് സ്കൂളിൽ? വച്ച് നടത്തുന്ന ക്യാമ്പിൽ നിങ്ങളും നിങ്ങളുടെ ബന്ധപ്പെട്ടവരും പങ്കെടുത്ത് ഈ പിഞ്ചോമനയുടെ ജീവന് വേണ്ടി ശ്രമിക്കണം.
ബപ്പെടേണ്ട നമ്പർ 98957547 48 , 7397772455


