ന്യൂഡല്‍ഹി: ചൈനയുടെ ഹിമാലയില്‍ മേഖലയായ തിബറ്റില്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.33 ന് എവറസ്റ്റ് കൊടുമുടിക്ക് സമീപം സിഗാസെയില്‍ തിന്ഗ്രി കൗണ്ടിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചനത്തിന്റെ പ്രകമ്ബനങ്ങള്‍ നേപ്പാള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും അനുഭവപ്പെട്ടു. സംഭവത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.