മൂവാറ്റുപുഴ: നടുക്കരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനിയുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനായി ബന്ധപ്പെട്ട വകുപ്പ് മേധവികളുടെയും, ജനപ്രതിനിധികളുടെയും, കമ്പനി മനേജ്മെന്റിന്റെയും, തൊഴിലാളി പ്രതിനിധികളുടെയും യോഗം ചേരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി കമ്പനി നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടുക്കര അഗ്രോ പ്രോസസ്സിംഗ് കമ്പനി വര്‍ക്കേഴ്സ് യൂണിയന്(എ.ഐ.റ്റിയുസി) തിരുവനന്തപുരത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന് നിവേദനം നല്‍കിയിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍, യൂണിയന് ജനറല്‍ സെക്രട്ടറി കെ.എ. നവാസ്, പ്രസിഡന്റ് പി.ജി.ശാന്ത, പോള്‍ പൂമറ്റം എന്നിവരുമായി നടത്തിയ ചര്ച്ചെയ്ക്കൊടുവിലാണ് സംയുക്ത യോഗം വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിസ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചത്.

