മൂവാറ്റുപുഴ: ദുരിതബാധിതര്‍ക്കുള്ള ധനസഹായം അര്‍ഹരല്ലാത്തവര്‍ കൈപറ്റിയതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അര്‍ഹരായ ആളുകളെ ഒഴിവാക്കി അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ധര്‍ണ ഉത്ഘാടനം ചെയ്ത് കൊണ്ട് മുന്‍ എം എല്‍ എ ജോസഫ് വാഴയ്ക്കന് ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് പരാതി നിലനില്‍ക്കെയാണ് ചില മെമ്പര്‍മാരുടെയും ബി എല്‍ ഒ മാരുടെയും അറിവോടെ ലിസ്റ്റില്‍ കൃത്രിമം കാണിച്ചിരിക്കുന്നത്. വില്ലേജില്‍ നിന്ന് ലഭിച്ചിരിക്കുന്ന പലരുടേയും വിവരങ്ങള്‍ അപൂര്‍ണമാണ്. ഇവരെ തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല. വെള്ളം കയറാത്ത വീടുകളിലും വാടകകാരനും ഉടമസ്ഥനും ധനസഹായം ലഭിച്ച വിവരവും പുറത്തു വന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം അധ്യക്ഷത വഹിച്ചു, പായിപ്ര കൃഷ്ണന്,പിവി കൃഷ്ണന് നായര്‍, മുഹമ്മദ് റഫീഖ്, സിബി പി സെബാസ്റ്റ്യന്‍,ഹനീഫ രണ്ടാര്‍,ഷെഫാന്‍ വി എസ്, ലിയോ എം എ ,പഞ്ചായത്ത് മെമ്പര്‍മാരായ ജോജി കുറുപ്പുമഠം,ജോര്‍ജ് മോനിപ്പിള്ളി,ഷിബു പരീക്കന്‍,ലിന്‍സി ടൈറ്റസ്,മോളി ജെയിംസ്,ഷിമ്മി തോംസണ്‍ എന്നിവര്‍ സംസാരിച്ചു.

