മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്വന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂവാറ്റുപുഴ അസംബ്ലി മണ്ഡലം കണ്വെന്ഷന് ചേര്‍ന്നു. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. എല്‍ദോ എബ്രാഹാം എം.എ..എ അദ്ധ്യക്ഷത വഹിച്ചു. എം.ആര്. പ്രഭാകരന് സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് , ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് , എല്‍ ഡി എഫ് അസംബ്ലി മണ്ഡലം കണ്‍വീനര്‍ എന്‍.അരുണ്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്. മുരളീധരന് , എന്നിവര്‍ സംസാരിച്ചു.
എല്‍.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ , മുന്‍ എം.എല്‍.എ ബാബുപോള്‍ , നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷശശീധരന്, എല്‍.ഡി.എഫ് നേതാക്കളായ പി.എം. ഇസ്മായില്‍ , ഷാജി മുഹമ്മദ്, പി.കെ. ബാബുരാജ്, ജോസ് വള്ളമറ്റം, ജോളി ജോര്‍ജ്ജ്, വള്ളമറ്റം കുഞ്ഞ്, ടി.കെ. സുരേഷ് , അഡ്വ. മാത്യുജോണ്‍, അഡ്വ. പോള്‍ ജോസഫ്, വര്‍ഗീസ് മറ്റം, കുഞ്ഞന്‍ ശശി, കെ.എ. ജോയി, ഇ.എം. മത്തായി, പൈലി പൈങ്ങോട്ടുര്‍, ജോഷി ജോസഫ് , ലീല ബാബു, ബെസ്റ്റിന് ചേറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.
3501 അംഗ സംഘാടക സമതി രൂപികരിച്ചു. 501 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും
ഭാരവാഹികളായി ഗോപി കോട്ടമുറിക്കല്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ബാബുപോള്‍, അഡ്വ. പി.എം. ഇസ്മായില്‍, പി. ആര്. മുരളീധരന്, അഡ്വ.എന്‍. അരുണ്‍, ഉഷശശിധരന്‍, ജോസ് വള്ളമറ്റം, അഡ്വ. പോള്‍ ജോസഫ്, അഡ്വ. മാത്യു ജോണ്‍, കെ.ടി. അബ്രാഹാം , ടി.കെ. സുരേഷ് ( രക്ഷാധികാരികള്‍) എല്‍ദോഎബ്രാഹാം എം.എല്‍.എ (ചെയര്മാന്), എം.ആര്. പ്രഭാകരന് ( ജനറല്‍ കണ്‍വീനര്‍), ഷാജി മുഹമ്മദ് (ട്രഷററര്‍).
തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്ജ്ജിനോടൊപ്പംഎല്.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകര്‍ പ്രകടനത്തോടെ കച്ചേരിത്താഴത്ത് എത്തി. നഗതത്തിലെ തോട്ടം ബില്‍ഡിംഗിലെ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി.പി.ഐ ഇടിക്കി ജില്ലാ സെക്രട്ടറി, കെ.കെ. ശിവരാമന്, മന്ത്രി എം.എം.മണി, പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.


