കൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കാണാതായ യുവാവിനെ ഗോവയില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയിസിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്രിമിനല്‍ സംഘമെന്നാണ് കണ്ടെത്തല്‍. പിടിയിലായ കോട്ടയം വെള്ളൂര്‍ അനില്‍ ചാക്കോ, ബന്ധു സ്റ്റെഫിന്, വയനാട് സ്വദേശി വിഷ്ണു എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
കൊലപ്പെടുത്തിയ സംഘത്തിലെ മറ്റ് രണ്ട് പ്രതികളെ കുറിച്ച് സൂചനകള്‍ പൊലീസിനെ ലഭിച്ചു. ഇവരെ ഉള്‍പ്പടെ കണ്ടെത്താന്‍ പിടിയിലായ മൂന്ന് പ്രതികളുമായി കൊച്ചി സൗത്ത് പൊലീസ് ഇന്ന് ഗോവയിലേക്ക് തിരിക്കും. ഗോവയില്‍ മൃതദേഹം കുഴിച്ച മൂടിയ സ്ഥലം സംബന്ധിച്ച് പ്രതികള്‍ വിവരം നല്‍കിയിട്ടുണ്ട്. ഇവിടെ പരിശോധന നടത്തി മൃതദേഹാവാശിഷ്ടങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഗോവ പൊലീസിന്റെ സഹായവും തേടും.


