മൂവാറ്റുപുഴ : കടുത്ത സുരക്ഷയില്‍ പാലക്കുഴ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് തുടക്കമായി. വ്യാജ വോട്ടര്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം വന്നതോടെ ഒരോ വോട്ടര്‍മാരെയും സൂഷ്മ നിരീക്ഷണങ്ങളോടെ മാത്രമാണ് വോട്ടിംഗിന് അനുവദിക്കുക. മുന്‍ കൊല്ലങ്ങളെ അപേക്ഷിച്ച് കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. ബാങ്ക് ഭരണം തിരിച്ച് പിടിക്കുവാന്‍ യു ഡി എഫും നിലനിര്‍ത്താന്‍ എല്‍ ഡി എഫും ജീവന് മരണ പോരാട്ടത്തിലാണ്.
ഇക്കുറി ശക്തരായ സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കടുത്തു. എങ്ങനെയും ഭരണം നിലനിര്‍ത്താന്‍ അണിയറനിക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇത്തവണ ഇലക്ഷനില്‍ ഇടത് പക്ഷത്തിന്റെ പ്രദേശിക നേതാക്കളും മറ്റും മുന്‍കൈയെടുത്ത വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്മമിച്ച് ഭരണം നിലനിര്‍ത്തുന്നതിനായി ശ്രമം നടത്തുന്നു എന്നാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ എതിര്‍പക്ഷം ചൂണ്ടിക്കാട്ടിയത്. ആധാര്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിക്കുന്നുവെന്ന ഹര്‍ജി കണ്ട് കോടതി പോലും ഞെട്ടി.
വ്യാജ രേഖകളുടെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ എതിര് വിഭാഗം കണ്ടെത്തിയിരുന്നു. കൃത്രിമ രേഖകളുണ്ടാക്കി ഭരണം കയ്യാളാനുള്ള ഇടത് പ്രവര്‍ത്തകരുടെ കുത്സിത ശ്രമത്തിനെതിരെ വലതുപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ആയതില്‍ രജിസ്റ്ററുകളും ആധികാരിക രേഖകളും കര്‍ശനമായി പരിശോധിച്ച് മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ഹൈക്കോടതി വിധി പുറപ്പെടുപിക്കുകയും ചെയ്തു. സഹകരണബാങ്ക് ഇലക്ഷന് കമ്മീഷണര്‍ക്കും, റിട്ടേണിങ് ഓഫീസര്‍ക്കും ,ജില്ലാകളക്ടര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കികൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് രാമന് ദേവന്റെ ബഞ്ചാണ് വിധിപുറപ്പെടുവിച്ചത്.
സമ്മതിദായകര്‍ കൊണ്ടുവരുന്ന തിരിച്ചറിയല്‍ രേഖകള്‍ റജിസ്റ്ററുമായി ചേര്‍ത്ത് സൂക്ഷ പരിശോധന നടത്തണമെന്നാണ് വിധിയില്‍ പറയുന്നത്. ബാങ്ക് തിരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കുന്നതായി ചൂണ്ടികാട്ടി സ്ഥാനാര്‍ത്ഥിയായ ജയ്സണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച് മൂവാറ്റുപുഴ , പാല, രാമപുരം, തൊടുപുഴ, പോത്താനിക്കാട്, വാഴക്കുളം, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യിക്കാന്‍ ശ്രമം നടക്കുന്നതായി ഹര്ജിക്കാരന് ചൂണ്ടികാട്ടി. ഹര്‍ജ്ജിക്കാര്‍ക്കു വേണ്ടി ജോയ് ജോര്‍ജ്ജ്,ജോര്‍ജ്ജ് പൂന്തോട്ടം,ആനിമ ജോസഫ്,തനിയ ജോയ്,പ്രൈസി ജോസഫ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.