
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന് മഴ ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചിരിക്കുന്നത് കോട്ടയം ജില്ലയിലായതിനാലാണ് താലൂക്ക് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ ആറുകള്‍ കരകവിഞ്ഞൊഴുകിയതോടെയാണ് കോട്ടയം നഗരവും സമീപപ്രദേശങ്ങളും വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു താമസിക്കുകയാണ്.
മാത്രമല്ല മിക്കയിടങ്ങളിലും വീടിനുളളുകളില് വെള്ളം കയറിയതോടെ താമസിക്കാന്‍ കഴിയാനാകാതെ ക്ലബുകളിലും മറ്റും തങ്ങിയിരിക്കുകയാണ് മിക്കവരും.താണ്ഡവമാടി പേമാരി പെയ്തൊലിക്കുമ്പോള് മിക്കയിടങ്ങളിലും കൃഷിനാശയില് മീനച്ചിലാര്‍ കോട്ടയം നഗരത്തെയും ഗ്രാമങ്ങളെയും മുക്കി. കയ്യില്‍ കിട്ടിയതെല്ലാം വാരികൂട്ടിയാണ് നാട്ടുകാരുടെ പലവും സംഭവിക്കുന്നുണ്ട്. ചിലയിടങ്ങളിലാകട്ടെ ഗതാഗത തടസ്സം നേരിടുന്നുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ പലരുടെയും ജീവിത ഗതി തീരാദുരിതക്കയത്തിലാകുമെന്നതില് യാതൊരു സംശയവുമില്ല.

വീടുകളില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമകരമായ ദൗത്യവും നാട്ടുകാര്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അധികാരികള്‍ സഹായത്തിന് എത്തിയില്ലെന്നും ആക്ഷേപവും ഉയരുന്നുണ്ട്.കോട്ടയം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നട്ടാശേശരി ഉള്‍പ്പെടെ നൂറിലേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ദുരിതാശ്വാസക്യംപുകളും ഇവിടെ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദുരിതനിവാരണ സേനയും എത്തി ചേര്‍ന്നിട്ടുണ്ട്.ജില്ലയിലെ പലഭാഗങ്ങളിലും കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി തുടരുകയാണ്.

ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, കൂടാതെ ചേര്‍ത്തല, അമ്പലപ്പുഴ, മാവേലിക്കര, കാര്‍ത്തികപ്പള്ളി എന്നി താലൂക്കുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി സ്ഥിതീകരിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.


