മുവാറ്റുപുഴ : കെ.എം ജോർജ്ജ് സ്മാരക മുനിസ്സിപ്പൽ ടൗൺഹാൾ ഇനിയും അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു പകരം നിലവിലുള്ളത് പൊളിച്ച് പുതിയ ടൗൺഹാൾ ആധൂനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ ബാബു ഇപ്പോൾ ആവശ്യപ്പെട്ടു. . പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ടൗൺഹാൾ ഇന്ന് വളരെ ശോചനീയാവസ്ഥയിലാണ്. ഇത്രയേറെ കാലപ്പഴക്കം വന്ന കെട്ടിടം ഇനിയും ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുവാൻ ശ്രമിച്ചാൽ അത് പാഴ്ച്ചെലവായിമാറുകയേ ഒള്ളു എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ടൗൺ ഹാൾ നിർമ്മിക്കുന്നതായിരിക്കും ഉചിതം. കോൺഗ്രീറ്റ് തൂണുകൾക്ക് മുകളിൽ റോഡ് ലെവലിൽ ടൗൺ ഹാൾ നിർമ്മിക്കുകയും അടിഭാഗം പൂർണ്ണമായി പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്യുംവിധം ഡിസൈൻ തയ്യാറാക്കുകയും ചെയ്യണം. ടൗൺഹാളിൻ്റെ മുൻവശം എം സി റോഡിനോട ചേർന്ന് ഡ്രസ് വർക്ക് മേൽക്കൂരയുള്ള ഓപ്പൺ എയർ മിനി സ്റ്റേഡിയം കൂടിയായാൽ ചെറിയ യോഗങ്ങൾ നടത്തുവാൻ കഴിയുംവിധം ചുരുങ്ങിയ വാടകയ്ക് നൽകുവാനും നഗരസഭയ്ക്ക് വരുമാനം ഉണ്ടാക്കുവാനും ഇടയാക്കും. ഇതു വഴി പൊതുനിരത്തുകളിൽ നടക്കുന്ന ചെറിയ യോഗങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും കഴിയുന്നതാണ്.
നഗരസഭ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് ബാബു ഇപ്പോൾ ആവശ്യപ്പെട്ടു