കൊച്ചി: മലയാറ്റൂര്‍ പളളിയില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള സന്ദര്‍ശനം നടത്തി. മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിവരം. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാ?ദ്ധ്യക്ഷന് എ എന്‍ രാധാകൃഷ്ണനും ബിജെപി പ്രവര്‍ത്തകരും മലയാറ്റൂര്‍ പളളയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം എ എന്‍ രാധാകൃഷ്ണന് മലയാറ്റൂര്‍ മല കയറിയിരുന്നു. മലയാറ്റൂര്‍ തിരുനാള്‍ ദിവസമായ ഞായറാഴ്ചയാണ് രാധാകൃഷ്ണന് മല കയറിയത്. പുതുഞായര്‍ ദിനത്തിലാണ് ബിജെപി പ്രാദേശിക പ്രവര്‍ത്തകരോടൊപ്പം രാധാകൃഷ്ണന് മലയാറ്റൂര്‍ മലകയറിയത്. ദുഃഖവെള്ളി ദിനത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് മലകയറാന്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ തിരിച്ചിറങ്ങിയത് വയറലായിരുന്നു.


