കൊച്ചി: മുംബൈയില്‍ എത്തിയ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായരുടെ കൈയ്യില്‍ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം സ്പ്രേ ചെയ്തെന്ന് വ്യക്തമാക്കി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്ബോള്‍ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകര്‍ന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ അനുയായികള്‍ ചെയ്യുന്നതെന്നും ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്‍കിയെന്നും ഹൈബി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്ബോള്‍ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകര്‍ന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ അനുയായികള്‍ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാന്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കുന്നും അധികൃതര്‍ ആവശ്യപ്പെടുമ്ബോള്‍, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാല്‍ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിന്്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായര്‍ക്ക് ഇന്നലെ മുംബൈയില്‍ ഇസ്കോണിന്്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റില്‍ പോയപ്പോള്‍ സുരക്ഷാ പരിശോധനയില്‍ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയില്‍ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിന്‍്റെ ഉദാഹരണമാണ്.
ഈ രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇവര്‍. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുള്‍പ്പടെയുള്ള ഭരണകക്ഷി നേതാക്കന്മാരോടും ഈ സര്‍ക്കാരിന്‍്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവര്‍ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്കി.