തിരുവനന്തപുരം: ശ്രീലക്ഷ്മി അറയ്ക്കലിന്റെ തുറന്നെഴുത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. യുവതികള്‍ പറയാന്‍ മടിക്കുന്നത് തുറന്നെഴുതിയ ശ്രീലക്ഷ്മിക്കൊപ്പമാണ് സോഷ്യല്‍ മീഡിയയുടെ ഭൂരിപക്ഷവും. സദാചാരവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായും ചിലരെത്തുന്നു. ഇത് ഉശിരന്‍ ട്രോളുകള്‍ക്ക് വഴിമാറുന്നു. അപ്പോഴും പതറാതെ മറുപടി നല്‍കുകയാണ് ശ്രീലക്ഷ്മി. ഇതോടെ സോഷ്യല്‍ മീഡിയ ഈ ലേഖനം പലതലത്തില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു.
കാമുകന്റെ തേപ്പില്‍ നിന്ന് രക്ഷനേടിയും പരീക്ഷയില്‍ മാര്‍ക്ക് കൂടിയതുമെല്ലാം ചര്‍ച്ചയാക്കിയാണ് ശ്രീലക്ഷ്മി തന്റെ നിലപാട് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ സലിംകുമാറിന്റെ ചിത്രവുമായി ഇത് കാരണം പത്താം ക്ലാസില്‍ പഠിക്കാന്‍ പോലും കഴിയാത്ത ഞാന്‍ എന്ന തരത്തിലെ ട്രോളുകള്‍ എത്തി. ഇതിനാണ് തകര്‍പ്പന്‍ മറുപടി ഫെയ്സ് ബുക്കില്‍ ശ്രീലക്ഷ്മി കുറിച്ചത്. പഠിച്ച് ബോറഡിച്ച ഇടവേളകളില്‍ ആണ് സ്വയംഭോഗം ചെയ്തത് എന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട് ട്രോള്‍ മുതലാളീ…. പഠിക്കേണ്ട സമയത്ത് മുഴുവന്‍ ഉള്ള ….. ഈസ് സീരിയസ് ലീ ഇഞ്ചൂറിയസ് റ്റു സ്റ്റഡി ആന്‍ഡ് നമ്മുടെ ഭാവി-ഇതാണ് ശ്രീലക്ഷ്മിക്ക് പറയാനുള്ളത്. ഇതും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്.
അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി ഫെയ്സ്ബുക്കിലാണ് സ്വയംഭോഗാനുഭവങ്ങള്‍ പങ്കുവെക്കുന്നത്. വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേല്‍ മാസ്റ്റര്‍ബേഷന്‍ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തില്‍ ഉള്ള കമന്റും അതുപോലെ നഖം നീട്ടി വളര്‍ത്തിയ സമയത്ത് എന്നോട് ‘നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റര്‍ബേഷന്‍ ചെയ്യുന്നത്’ എന്ന ചോദ്യവും ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങളെന്ന മുഖുവുരയോടെയാണ് ശ്രീലക്ഷ്മി അനുഭവം പങ്കുവെക്കുന്നത്. ആളുകള്‍ക്ക് ഫീമെയില്‍ മാസ്റ്റര്‍ബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ഈ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ട്രോളുകളും എത്തി തുടങ്ങിയത്. അഭിനന്ദനവുമായും സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി.
പോസ്റ്റിന്റെ പൂർണരൂപം
#Review
പൊളി സാനം ”’ എന്നൊക്കെയുളള വിശേഷണത്തിന് ഉതകുന്ന ഒരേ ഒരു സാധനമേ ഈ ലോകത്തുള്ളൂ ..അത് വൈബ്രേറ്റർ ആണ്.
ഒരു കൂട്ടുകാരൻ എന്നോട് ‘യൂസ് ഇറ്റ്’ എന്ന് പറഞ്ഞപ്പോളും ‘അയ്യേ…ഇതിന്റെ ഒന്നും ആവിശ്യം എനിക്കില്ല, യുവറാണീ..വിരൽ രണ്ട് ‘ എന്ന കോൺസെപ്റ്റായിരുന്നു എന്റെ മനസ്സിൽ.
മാത്രമല്ല ‘ഇവിടെ ഫുഡ് കഴിക്കാൻ പോലും കാശ് തികയുന്നില്ല..അപ്പോളാണ് രണ്ടായിരം രൂപക്ക് വൈബ്രേറ്റർ മേടിക്കുന്നത്’ എന്ന ഡയലോഗ് ഞാനടിച്ചപ്പോൾ ആ കൂട്ടുകാരൻ എനിക്ക് വൈബ്രേറ്റർ മേടിക്കാനുള്ള കാശും അയച്ച് തന്നു.
എന്നിട്ടും ഞാൻ ‘ അയ്യേ..മോശമല്ലേ…’ എന്നൊക്കെ കരുതിയാണ് വാങ്ങിക്കാതെ ഇരുന്നത്.
ഈ സമയത്താണ് അവിചാരിതമായാണ് ഒരു വൈബ്രേറ്റർ ഗിഫ്റ്റായി കിട്ടിയത്.
തിരക്കൊക്കെ കഴിഞ്ഞ് റിലാക്സായി ഇരിക്കുമ്പോ ക്രഷിന്റെ ഫോട്ടോ കാണുക/ യൂഡൂബ് വീഡിയോസ് കാണുക/ എഫ് ബീൽ തോണ്ടുക എന്നീ പ്രവർത്തികളാണ് പതിവായി ചെയ്യാറുളളത്.
ഇന്ന് ഏതായാലും തന്ന ഗിഫ്റ്റ് എടുത്ത് ഒന്ന് നോക്കാം എന്ന് കരുതി.
വൈബ്രേറ്റർ എടുത്ത് ഓൺ ചെയ്തപ്പോ ഞാൻ പേടിച്ച് പോയി.അമ്മാതിരി വൈബ്രേഷൻ.
പിന്നെ കുറേ ഞെക്കി ബട്ടനുകളുടെ ഫങ്ങ്ഷൻ ഒക്കെ പഠിച്ചു.
അങ്ങനെ ഒരു മണിക്കൂർ ഞെക്കി ഞെക്കി പ്രാക്ടീസ് ചെയ്തപ്പോളാണ് ഈ ഉപകരണത്തോടുളള ചെറിയൊരു പേടി മാറിയത്.(ഇപ്പോഴും പേടി ഉണ്ട്)
ശരീരത്തിന്റെ ഏത് ഭാഗത്തും മസാജ് ചെയ്യാൻ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് എനിക്ക് കാൽ പാദങ്ങളിൽ എപ്പോളും വേദനയാണ്. കാലിലെ വേദനമാറ്റാൻ ഇതുകൊണ്ടുള്ള മസാജ് ഗുണകരം ആകും എന്ന് തോന്നുന്നു.
ഇനി പോയിന്റിലേക്ക് വരാം. സാധാരണയായി സ്ത്രീകൾ വൈബ്രേറ്റർ ഉപയോഗിക്കുന്നത് സ്വയംഭോഗം ചെയ്യാനാണ്.
സ്വയംഭോഗം വഴി രണ്ട് രീതിയിൽ രതിമൂർച്ഛ സംഭവിക്കാം.
1. Clitoral orgasm (ക്ലിറ്റോറസിനെ മസാജ് ചെയ്ത് നടത്തുന്ന രതിമൂർച്ഛ)
2. Vaginal Orgasm (യോനിയിലൂടെ ഉളള പ്രവേശനത്തിലൂടെ ലഭിക്കുന്ന രതിമൂർച്ഛ)
Vaginal orgasm ചെയ്യാൻ കുറേ എനർജി വേണ്ടതായാണ് എനിക്ക് തോന്നിയിട്ടുളളത്.അതിനാൽ തന്നെ ക്ലിറ്റോറൽ ഓർഗാസം ആണ് കൂടുതൽ പരീക്ഷിച്ച് നോക്കാറുളളത്.
വൈബ്രേറ്റർ ക്ലിറ്റോറൽ ഓർഗാസത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റിയ ഒരു അഡാർ ഐറ്റം ആണ്.
“ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ” എന്ന് ചോദിക്കാൻ എനിക്ക് തോന്നി.
“പിന്നെ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ” എന്നാണല്ലോ മഹാകവി വിജയൻ അരുൾ ചെയ്തിരിക്കുന്നത്.
ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് ‘അയ്യേ മോശം’ എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നി.
ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതിൽ പരിധിയുണ്ട്.കാരണം അത്രയും wild ആണ് സ്ത്രീയുടെ ലൈംഗീക താൽപര്യങ്ങൾ.
സ്ത്രീയുടെ ലൈംഗീകത അടിച്ചമർത്തി വെക്കേണ്ടത് അല്ല.
ഞാൻ ഈ പോസ്റ്റ് എഴുതുന്നത് എന്തിനാണെന്നാൽ ഞാൻ അനുഭവിച്ച ഉന്മാദം ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവിലാണ്.
ഓരോ സ്ത്രീയും സുഖം അനുഭവിക്കാൻ അവകാശം ഉളളവളാണ്.
അച്ഛന്റേയോ അമ്മയുടേയോ നാട്ടുകാരുടേയോ ഭർത്താവിന്റേയോ മക്കളുടേയോ ഒന്നും പെർമിഷൻ കൊണ്ട് ആസ്വദിക്കേണ്ട ഒന്നല്ല തന്റെ ലൈംഗീകസുഖങ്ങൾ .
തന്റെ ശരീരത്തെ മനസ്സിലാക്കാൻ,തന്റെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ,
മരിച്ചുപോകും മുൻപ് പലതരം സുഖങ്ങൾ ആസ്വദിക്കാൻ സമൂഹം അവൾക്ക് നൽകിയ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് കൊണ്ട് സധൈര്യം ഓരോ സ്ത്രീയും മുന്നോട്ട് വരണം.
വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും നമ്മളെ കല്ലെറിയും.
പക്ഷേ തളരരുത്.
നമ്മുടെ ജീവിതമാണ്.
ലൈംഗീകത എന്നത് നമുക്ക് കൂടി അവകാശപ്പെട്ടതാണ്.
ഒരു മൈരന്റേയും ആവിശ്യമില്ലാതെ ഒറ്റക്ക് നമുക്ക് എല്ലാം നേടാം.
അവിടെയാണ് ശാസ്ത്രം ജയിക്കുന്നത്.
ഈ സുഖം എല്ലാ പെണ്ണുങ്ങളും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹമാണ് എനിക്കിപ്പോൾ ഉളളത്.
ഇത് വായിക്കുന്ന നല്ലവരായ പുരുഷൻമാരേ..
നിങ്ങൾക്ക് നിങ്ങളുടെ മകൾക്കോ ഭാര്യക്കോ പാർട്ട്ണർക്കോ കൂട്ടുകാരിക്കോ അമ്മക്കോ ഒക്കെ കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഗിഫ്റ്റാണ് വൈബ്രേറ്റർ.
അപ്പോ പെണ്ണുങ്ങളേ…
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ
ഹാവ് എ പ്വൊളി മെന്റൽ ഹെൽത്ത്
ഹാവ് എ പ്വൊളി സ്ക്വേർട്ടിങ്ങ്
ഹാവ് എ ഹാപ്പീ ലൈഫ്
ഐ ലവ് യൂ മൈ വൈബ്രൂ…????????????
#Vibrator_stories_will_be_continued
വാൽ: ഈ സാധനത്തിന് പ്രമോഷൻ കിട്ടാനായി കമ്പനിക്കാര് ആണോ ഇനി എന്റെ അഡ്രസിലേക്ക് അയച്ചത് എന്ന് വരെ ഞാൻ സംശയിച്ച് പോകുന്നു.????????
2. വൈബ്രേറ്ററും ഡിൽഡോയും ഒന്നാണ് എന്നാണ് ഞാൻ കരുതിയത്. ഒരു സുഹൃത്ത് പറഞ്ഞു രണ്ടും വ്യത്യസ്തമാണ് എന്ന്.
ആർട്ടിഫിഷൽ പെനിസ് ആണ് ഡിൽഡോ.അത് ഇൻസേർട്ട് ചെയ്യാം
പക്ഷേ വൈബ്രേറ്റർ ഒരിക്കലും ഇൻസേർട്ട് ചെയ്യരുത് വജൈനക്ക് പ്രോബ്ലം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിന്റെ ശാസ്ത്രീയത കൃത്യമായി അറിയില്ല.
ഇത് അറിയുന്നവർ കമന്റ് ചെയ്യുക.


