ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് വിഷം കഴിച്ചു. ചെലവൂരില്‍ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരനായ 64കാരനാണ് 54കാരിയായ ഭാര്യയെ വെട്ടിക്കൊന്നത്. വിഷം കഴിച്ച രാഘവന് ആശുപത്രിയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. കൊടുവാളുകൊണ്ടാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ വിവരം രാഘവന് മക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിയെത്തുന്നത്.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി രാഘവനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതോടൈ പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


