ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്, സജീവന് എന്നിവരെയാണ് കാണാതായത്.
ആനയിറങ്കല്‍ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. തുടർന്ന്
സജീവന് അല്പദൂരം നീന്തി, ഇതിനിടെ മുങ്ങിപ്പോയത്. ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. മുങ്ങല്വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.