കൊല്‍ക്കത്ത: ബംഗാളി നടി സുബര്‍ണ ജാഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ദ്വാന്‍ സ്വദേശിയായ നടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിനായി ഏറെ നാളായി ഇവര്‍ കോല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്.
കുറെ നാളുകളായി സിനിമയില്‍ നല്ലൊരു വേഷം ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഈ ചിന്ത അവരെ വിഷാദ രോഗത്തിലാഴ്ത്തി.വിഷാദ രോഗത്തിന് അടിമപ്പെട്ട അവര്‍ പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവിടെ വെച്ചാണ് ജീവനൊടുക്കിയത്.