മനാമ: ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിയന്ത്രണം. നെടുമ്ബാശേരിയില് നിന്ന് പുറപ്പെട്ട വിമാനത്തിന് സൗദി അറേബ്യ പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് വിമാനം പാതിവഴിയില്‍ ബഹ്റൈനില്‍ ഇറക്കി.നിരവധി മലയാളികള്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇരുന്നൂറോളം യാത്രക്കാരാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരെ മറ്റൊരു വിമാനത്തില്‍ രാത്രി കേരളത്തിലേക്ക് മടക്കി അയക്കും. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്, ലബനന്, നേപ്പാല്‍, പാകിസ്ഥാന്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറി, ശ്രീലങ്ക, സിറിയ, തായ്ലാന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.


