ആദിവാസി യുവതിയെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ളാഹ ആനത്തോട് കോളനിയിൽ പൊടിമോന്റെ ഭാര്യ ജോനമ്മ (22) ആണ് കുഴഞ്ഞുവീണു മരിച്ചത്.ബന്ധുക്കളോടൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ ജോനമ്മയാണ് മരിച്ചത്. ചാലക്കയത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് യുവതി മരിച്ചത്
ഇവർ രക്തക്കുറവിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പമ്പ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തോളിൽ ചുമന്നു പുറത്തെത്തിച്ചു.രക്തക്കുറവിന് ചികില്‍സയിലായിരുന്നു ജോനമ്മയെന്ന് കുടുംബം പറഞ്ഞു. കാട്ട് കമ്പില്‍ തുണി കെട്ടിയാണ് മൃതദേഹം കാടിന് പുറത്ത് എത്തിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.