- തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാരുടെ കസേരകളില്‍ വന്‍ അഴിച്ചു പണി നടത്തി ആഭ്യന്തര വകുപ്പ്. ചിലര്‍ക്ക് കസേരതെറിച്ചപ്പോള് മറ്റു ചിലര്‍ക്ക് ഇഷ്ടലാവണവും ലഭ്യമാക്കിയാണ് പുതിയ നിയമനങ്ങള്‍. പൊലീസുകാര്‍ക്കെതിരെ പരാതി ഉയരുന്ന സാഹചര്യത്തിലും കസ്റ്റഡി മരണം വ്യാപകമാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് നടപടി.
രാഹുല്‍ ആര്. നായരണ് പുതിയ എറണാകുളം റൂറല്‍ എസ്.പി.
യതീഷ് ചന്ദ്ര, അരുള്‍ ബി കൃഷ്ണ എന്നിവര്‍ തൃശൂര്‍, കൊല്ലം ജില്ലകളില്‍ കമ്മിഷണര്‍മാരായി നിയമിച്ചു. കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു. ഡോ.ശ്രീനിവാസ്, ദേബാശിഷ് ബെഹ്റ എന്നിവര്‍ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ എസ്.പിമാരാകും.
മറ്റ് പ്രധാന നിയമനങ്ങള്‍
- പ്രതീഷ് കുമാര്‍- മലപ്പുറം എസ്.പി
- കറുപ്പ സാമി- വയനാട് ഡി.സി.പി
- ഉമാ ബെഹ്റ- പാലക്കാട് കെ.പി.എ കമാന്‍ഡന്റ്
- ആശോക് യാദവ്- ഇന്റലിജന്‍സ് ഐ.ജി
- ഹിമേന്ദ്ര നാഥ്- കൊച്ചി ഡി.സി.പി
- ആര്.നിശാന്തിനി ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്.പി
- എ.കെ പുഷ്കരന്- തൃശൂര്‍ റൂറല്‍ എസ്.പി
- ആദിത്യ ആര്- തിരുവനന്തപുരം ഡി.സി.പി
- കെ.ജി.സൈമണ്‍- കമാന്‍ഡന്റ് കെ.എ.പി 3 അടൂര്‍
- ജി.ജയദേവ്- കോഴിക്കോട് റൂറല്‍


