മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് 6-ാംവാര്‍ഡില്‍ മൂവാറ്റുപുഴ-പിറവം റോഡില്‍ കോളനി പടി വളവില്‍ വളരെ അപകടകരമായ രീതിയില്‍ നില്ക്കുന്ന പൂവരശ്ശ് മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ മറുവശത്തേക്ക് ചരിഞ്ഞ് നില്ക്കുന്ന മരം ഏത് നിമിഷവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.
മരത്തിന്റെ ചുവട് ഭാഗത്ത് കേടുവന്നതിനാല്‍ മരം ചെറിയൊരു കാറ്റത്തും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. മരത്തിന് സമീപത്ത് കൂടി 11 കെ.വി.ലൈനും സമീപത്തായി ട്രാന്‍സ് ഫോര്‍മറും സ്ഥിതിചെയ്യുന്നതിനാല്‍ വന്‍അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നു. തിരക്കേറിയ മൂവാറ്റുപുഴ -പിറവം റോഡിന്റെ ഓരത്താണ് മരം നില്ക്കുന്നതിനാല് വെട്ടിമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.