കോഴിക്കോട്: കടുവകളെ പിടികൂടാനുള്ള നടപടികള്‍ ലളിതമാക്കുന്ന കാര്യം ആലോചിക്കുന്നതായി വനംമന്ത്രി എ.കെ.ശശീന്ദ്രന്.
കുട് വയ്ക്കുന്നതിനും മറ്റും താഴേ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തീരുമാനം എടുക്കാനാകുമോയെന്ന് പരിശോധിക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു.
ഉത്തരവുകള്‍ നല്‍കാനുള്ള അധികാരം താഴെയുള്ള ജീവനക്കാര്‍ക്ക് നല്കാനാവുമോ എന്ന് പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പലയിടത്തും അടിയന്തരഘട്ടങ്ങളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇത്. കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


