ബാഗ്ദാദ്: യുഎസ്-ഇറാന് സംഘര്‍ഷം മുറുകുന്നതിനിടെ ഇറാക്കിലെ യുഎസ് സ്ഥാനപതികാര്യാലയത്തിനു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഞായറാഴ്ച രണ്ട് റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചതായി ദൃസാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സൈനികര്‍ യുഎസ് സൈന്യത്തില്‍നിന്നും പിന്മാറാന് ഇറാന് അനുകൂല സേനാ വിഭാഗമായ ഹാഷദ് അല്‍ ഷാബി നല്കിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. ഗ്രീന്‍സോണില്‍ രണ്ടു ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. മറ്റൊരു റോക്കറ്റ് ഗ്രീസ് സോണിനു പുറത്ത് വീടിനു മുകളില്‍ പതിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഇറാക്കിലെ യുഎസ് എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

