ബാഗ്ദാദ്: ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അല്‍-ഷാബിന്റെ കമാന്‍ഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ഹാഷദ് അല്‍-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് അതീവഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ മേഖലയില്‍ ഇറാന്-യുഎസ് സംഘര്‍ഷത്തിന് കൂടുതല്‍ സാധ്യത തുറന്നിരിക്കുകയാണ്.

